India

രാജസ്ഥാനിലെ ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും കൊഴിഞ്ഞുപോക്ക് തുടരുകയാണ്

ന്യൂഡൽഹി: രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുൽ കസ്വാൻ കേൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് രാഹുൽ പാർട്ടി അഗത്വം സ്വീകരിച്ചത്.

രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് രാഹുൽ. രഷ്ട്രീയ കാരണങ്ങളാൽ ബിജെപിയിൽ നിന്ന് രാജിവെയ്ക്കുകയാണെന്ന് അദ്ദേഹം ഇന്നലെ എക്സ്പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു. ചുരുവിൽ നിന്ന് രണ്ട് തവണ എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് ബിജെപി സിറ്റിങ് എംപി കോൺഗ്രസിൽ ചേരുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്രസിങ് കോൺഗ്രസിൽ ചേർന്നിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ