മമതാ ബാനർജി

 
India

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

വലിയ പൊലീസ് സന്നാഹത്തോടെയാണ് സിഐഡി സംഘം മമതയുടെ വസതിയിലെത്തിയത്

Aswin AM

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ‍്യാജമായി ചമച്ചെന്ന പരാതിയെത്തുടർന്ന് പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ വീട്ടിൽ പരിശോധന നടത്തി ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി).

വലിയ പൊലീസ് സന്നാഹത്തോടെയാണ് സിഐഡി സംഘം മമതയുടെ വസതിയിലെത്തിയത്. സിഐഡി സംഘവുമായി പാർട്ടി നേതാക്കൾ വാക്കേറ്റമുണ്ടായെങ്കിലും സിഐഡി സംഘം ഉള്ളിൽ പ്രവേശിക്കുകയും രേഖകളുടെ പരിശോധന നടത്തുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീട്ടിലും സിഐഡി സംഘം പരിശോധന നടത്തി. മമതയും അഭിഷേക് ബാനർ‌ജിയും ഇൻഡ‍്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലായിരുന്നു. ഈ സമയത്താണ് സിഐഡി സംഘം പരിശോധന നടത്തിയത്.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി