സി.ജെ. റോയ്

 
India

സി.ജെ. റോയിയുടെ മരണത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ലെന്ന് എസ്ഐടി

റോയിയെ അലട്ടിയത് മറ്റെന്തെങ്കിലും പ്രശ്നമാവാം എന്നാണ് ഉ​ദ്യോ​ഗസ്ഥരുടെ നിഗമനം

Namitha Mohanan

ബെം​ഗളൂരു: കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ. റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ തെളിവില്ലെന്ന് എസ്ഐടി. റോയിയെ സമ്മർദത്തിൽ ആക്കിയതിന് തെളിവ് ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ‌

ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടില്ല. റോയിയെ അലട്ടിയത് മറ്റെന്തെങ്കിലും പ്രശ്നമാവാം എന്നാണ് ഉ​ദ്യോ​ഗസ്ഥരുടെ നിഗമനം. റോയ് മാനസിക സമ്മർദത്തിന് ചികിത്സ തേടിയത് എന്തിനെന്നും പരിശോധിക്കുന്നുണ്ട്.

റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. റോയിയുടെ കമ്പനികളുടെ ഓഡിറ്റ് രേഖകൾ വിശദമായി പരിശോധിക്കും. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ സ്വകാര്യ ഓഡിറ്റർമാരെ നിയോഗിച്ചതായും അന്വേഷണസംഘം അറിയിച്ചു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ