ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി

 
India

''വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ'': പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ജവാരി ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനർനിർമിക്കാനും പുനസ്ഥാപിക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു

ന്യൂഡൽഹി: വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. താൻ നടത്തിയ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും താൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമായ ജവാരി ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനർനിർമിക്കാനും പുനസ്ഥാപിക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെയാണ് വിവാദമായത്.

“ഇത് പൂർണമായും പരസ്യ താത്പര്യ ഹർജിയാണ്. പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ ഭഗവാൻ വിഷ്ണുവിന്‍റെ കടുത്ത ഭക്തനാണെങ്കിൽ, നിങ്ങൾ പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക," ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.

ഈ വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) അധികാരപരിധിയിൽ വരുന്നതാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതുവരെ ഹർജിക്കാരന് ശിവക്ഷേത്രത്തിൽ പോയി ആരാധന നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിധി പുറത്തു വന്നതിനു പിന്നാലെ, ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾക്കെതിരേ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ചീഫ് ജസ്റ്റിസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചു. ഇത്തരം പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്ന് ഒരു കൂട്ടൽ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് ആർ. ഗവായി വിശദീകരണവുമായി രംഗത്തെത്തിയത്.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു