സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

 
India

സിജെപി മാർച്ച്; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ജയ് സിങ് മാർഗിലുള്ള ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്

Sarath Nath MS

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ജയ് സിങ് മാർഗിലുള്ള ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച്. അതേസമയം മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

ജന്തർ മന്തറിനും സമീപ പ്രദേശങ്ങളിലും ഡൽഹി പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. മാർച്ചിന് അനുമതി തേടിക്കൊണ്ട് സിജെപി ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മാർച്ച് നടത്തുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. അനുമതിയില്ലാതെ മാർച്ച് നടത്തുകയാണെങ്കിൽ പൊലീസ് തടഞ്ഞേക്കും.

രാജ്യതലസ്ഥാനത്ത് ബ്രിക്സ് ഉച്ചകോടി നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ ക്രമസമാധാനത്തിന്‍റെ കാര്യത്തിൽ പൊലീസ് വിട്ടുവീഴ്ച ചെയ്യില്ല. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ന്യൂഡൽഹി ജില്ലയ്ക്ക് പുറമെ സെൻട്രൽ ഡൽഹിയിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ മേഖലകളിൽ പൊലീസിനെ വിന്യസിച്ചു. മാർച്ചിന് മുൻപായി കൂടുതൽ സുരക്ഷാക്രമീകരണങ്ങളിലേക്ക് പൊലീസ് കടക്കുമെന്നാണ് സൂചന. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി.

സൈനിക താവളത്തിൽ വൻ കവർച്ച; എകെ 203 അടക്കം 12 തോക്കുകളും വെടിയുണ്ടകളും മോഷണം പോയി

പുസ്തകം കൊണ്ടുവരാൻ മറന്നതിന് അധ്യാപിക വെയിലത്ത് നിർത്തിയ 10 വയസുകാരി മരിച്ചു

സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

5000 യുഎസ് സൈനികരുടെ തായ്‌ലാൻഡ് സന്ദർശനം; മുൻകരുതലായി പട്ടായയിൽ ലൈംഗിക തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് നീക്കി പൊലീസ്