സിദ്ധരാമയ്യ

 
India

"പ്ലാസ്റ്റിക് കുപ്പി വേണ്ട, നന്ദിനി മാത്രം മതി"; പുതിയ നീക്കവുമായി കർണാടക

ഒക്റ്റോബർ 28ന് ഇതു സംബന്ധിച്ച അറിയിപ്പ് കൈമാറി.

നീതു ചന്ദ്രൻ

ബംഗളൂരു: സർക്കാർ പരിപാടികളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ ഓഫിസുകളിലും മറ്റ് അദ്യൗഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കണമെന്നും മറ്റ് ബദൽ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കർണാടക മിൽക് ഫെഡറേഷന്‍റെ നന്ദിനി ഉത്പന്നങ്ങൾ മാത്രം സർക്കാർ പരിപാടികളിൽ ഉപയോഗിച്ചാൽ മതിയെന്നും നിർദേശമുണ്ട്.

ഒക്റ്റോബർ 28ന് ഇതു സംബന്ധിച്ച അറിയിപ്പ് കൈമാറി. പാരിസ്ഥിതിക കടമകൾ ഉറപ്പാക്കുന്നതിനും സർക്കാർ ഉത്പന്നങ്ങളുടെ പ്രചരണാർഥവുമാണ് പുതിയ നീക്കം.

ഇതു സംബന്ധിച്ച നിർദേശം മുൻപേ നൽകിയിരുന്നു. ഇപ്പോഴത് കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

134 രേഖകൾ വേണം, വീണക്കെതിരേ പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; കോടതിയെ സമീപിച്ചു

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ 500 കടന്നു; മുഹമ്മദ് സലിമിന് 5 വിക്കറ്റ്

പോക്സോ കേസിൽ ഉഭ‍യ സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദം പ്രസക്തമല്ല; പ്രായം തെളിയിക്കാൻ എസ്എസ്എൽസി ബുക്ക് മതിയെന്ന് കോടതി

സൂര്യവംശിക്കൊപ്പം അച്ഛനുമമ്മയും ഇംഗ്ലണ്ടിലേക്ക്; എല്ലാ ചെലവും ഏറ്റെടുത്ത് ബിസിസിഐ

കനത്ത മഴയും കാറ്റും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്