മുഖ്യമന്ത്രി സി. ജോസഫ് വിജയ്

 
India

മദ്യശാലകൾ പൂട്ടുന്നു; തമിഴ്നാട്ടിൽ 717 വിൽപ്പന കേന്ദ്രങ്ങൾ അടയ്ക്കാൻ വിജയ്‌യുടെ ഉത്തരവ്

നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി

Namitha Mohanan

ചെന്നൈ: അധികാരമേറ്റതിനു പിന്നാലെ തമിഴ്നാട്ടിൽ സമഗ്ര മാറ്റത്തിന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. തമിഴ്നാട് സർക്കാരിന്‍റെ കീഴിലുള്ള മദ്യവിൽപ്പന സംവിധാനമായ ടാസ്മാകിന്‍റെ 717 ഔട്ട്‍ലെറ്റുകൾ പൂട്ടാൻ ഉത്തരവിറങ്ങി.

ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപ്പന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധി ലംഘിക്കുന്ന കടകൾക്കാണ് പൂട്ട് വീഴുന്നത്. നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി.

ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപ്പനശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള 186 വിൽപ്പനശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപ്പനശാലകളും അടയ്ക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു