ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവ്. ഐജി റാങ്കിലു്ള ഉദ്യോഗസ്ഥർക്ക് 2 വർഷം ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. 2011 മുതലുള്ള ബാച്ചുകളിലെ ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം.
എന്നാൽ കേന്ദ്ര സായുധ സേനകളിലും മറ്റ് കേന്ദ്രസ്ഥാപനങ്ങളിലുമുള്ള ഐജി തലത്തിലുള്ള സ്ഥാപനങ്ങളിൽ നിയമിതരാവുന്ന ഉദ്യോഗസ്ഥർക്ക് ഇത് നിർബന്ധമായിരിക്കില്ല.
കേന്ദ്രത്തിലെ മുതിർന്ന പൊലീസ് നേതൃത്വത്തിന് പ്രവർത്തനപരമായ കാര്യക്ഷമത വർധിപ്പിക്കാൻ വേണ്ടി എന്ന പേരിലാണ് ഉത്തരവ്.