India

രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തമിഴ്നാട് പൊലീസ് തടഞ്ഞു; സംഘർഷം

രാവിലെയാണ് മൈസൂരിൽനിന്നു ഹെലികോപ്റ്ററിൽ ബത്തേരിയുടെ അതിർത്തിപ്രദേശമായ താളൂർ നീലഗിരി കോളെജ് ഗ്രൗണ്ടിൽ രാഹുൽ എത്തിയത്

ബത്തേരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാനെത്തിയ എംഎൽഎമാരെ തടഞ്ഞ തമിഴ്നാട് പൊലീസിനെച്ചൊല്ലി സംഘർഷം. എംഎൽഎമാരായ ഐ.സി ബാലകൃഷ്ണനെയും ടി.സിദ്ദിഖിനെയുമാണ് തമിഴ്നാട് പൊലീസ് തടഞ്ഞത്. ചെന്നൈയിൽ നിന്നെത്തിയ ഉദ്യോഗസ്ഥനാണു തടഞ്ഞതെന്നു കരുതുന്നുവെന്ന് ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

രാവിലെയാണ് മൈസൂരിൽനിന്നു ഹെലികോപ്റ്ററിൽ ബത്തേരിയുടെ അതിർത്തിപ്രദേശമായ താളൂർ നീലഗിരി കോളെജ് ഗ്രൗണ്ടിൽ രാഹുൽ എത്തിയത്. രാഹുലിനെ സ്വീകരിക്കാനെത്തിയ എംഎൽഎമാർ കോളെജ് ഗേറ്റ് കഴിഞ്ഞ് രണ്ടാമത്തെ ഗേറ്റിനടുത്തെത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു. വളരെ മോശമായാണ് ഉദ്യോഗസ്ഥർ പൊരുമാറിയതെന്നും ലോക്കൽ പൊലീസ് ഈ ഉദ്യോഗസ്ഥനോട് എംഎൽഎമാരാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത് പരിഗണനയിലുണ്ടെന്നും പാർട്ടിയുമായി ആലോചിച്ചശേഷം നടപടിയെടുക്കുമെന്ന് ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

പാക്കിസ്ഥാന് തിരിച്ചടി; മാച്ച് റഫറിയെ നീക്കണമെന്നാവശ‍്യം ഐസിസി തള്ളി

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു