Sunil Kanagolu 
India

കേരളത്തിൽ കോൺഗ്രസ് തന്ത്രം മെനയാൻ കർണാടകയിലെ വിജയശിൽപ്പി; സുനിൽ കനഗോലു റിപ്പോർട്ട് സമർപ്പിക്കും

മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക

MV Desk

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയശിൽപ്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു കേരളത്തിലേക്ക്. ഇവിടെയും കോൺഗ്രസിനായി തന്ത്രങ്ങൾ മെനയുകയാണ് ദൗത്യം.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് കനുഗോലു കേരളത്തിലെത്തുന്നത്. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി രണ്ടാഴ്ച്ചക്കകം 20 മണ്ഡലങ്ങളെക്കുറിച്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് രാഹുൽ ഗന്ധിയുടെ നിർദേശം. ‌

മണ്ഡലങ്ങളിലെ എംപിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക. കേരളത്തിന്‍റെ പ്രചരണ ചുമതല ഏൽപ്പിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച്ച മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിലേക്ക് കനഗോലുവിനെ ക്ഷണിക്കുകയായിരുന്നു.

കർണാടക സ്വദേശിയായ കനഗോലു ബിജെപി,ഡിഎംകെ, അണ്ണാഡിഎംകെ തുടങ്ങിയ നിരവധി പാർട്ടികൾക്കു വേണ്ടി 16 ഓളം തെരഞ്ഞെടുപ്പുകളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

അയോധ്യയിലെ സേവനം അവസാനിച്ചു; തുടരാനില്ലെന്ന് ചമ്പത് റായി

മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ച് കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി

'നോ ഐഡി, നോ എന്‍ട്രി'; മദ്യം വാങ്ങാന്‍ 23 വയസ്, കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌