Congress Leader Sukhpal Singh Khaira  
India

പഞ്ചാബിൽ കോണ്‍ഗ്രസ് എംഎൽഎ ലഹരിമരുന്നു കേസിൽ അറസ്റ്റിൽ

2015ൽ സമാന രീതിയിൽ എൻഡിപിഎസ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ഈ കേസിലെ സമൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഖൈറ പറഞ്ഞു

MV Desk

ജലന്ധർ: പഞ്ചാബിലെ കോൺഗ്രസ് എംഎൽഎ സുഖ്‌പാൽ ഖൈറ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ നടന്ന റെയിഡിനെ തുടർന്നാണ് അറസ്റ്റ്. ഭോലാത് മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയാണ് ഖൈറ.

എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ തനിക്കെതിരേ പ്രതികാരനടപടി സ്വീകരിച്ചതാണെന്നും ഖൈറയുടെ പ്രതികരണം.

2015ൽ സമാന രീതിയിൽ എൻഡിപിഎസ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ഈ കേസിലെ സമൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഖൈറ പറയുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുന്നതിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നും ഖൈറ പറഞ്ഞു. പൊലീസിനോട് അറസ്റ്റു വാറന്‍റ് ചോദിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഫെയ്സ്ബുക് ലൈവിൽ പുറത്തു വന്നിട്ടുണ്ട്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്