India

എഎപി ആട്ടിൻതോലിട്ട ചെന്നായ, ഓർഡിനൻസിൽ പിന്തുണയ്ക്കാനില്ലെന്ന് പിസിസികൾ: അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേത്

ഓർഡിനൻസിന് പിന്തുണ തേടി കെജ്‌രിവാൾ നാളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണും

MV Desk

ന്യൂഡൽഹി: ഡൽഹിയുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്ര ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഡൽഹി, പഞ്ചാബ് പിസിസികൾ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പിസിസികൾ നിലപാടറിയിച്ചത്. എഎപി ആട്ടിൻ തോലിട്ട ചെന്നായയാണെന്നും കോൺഗ്രസ് നേതാക്കളോട് യാതൊരു ദയവും എഎപി കാട്ടിയിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു.

ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡായിരിക്കും. ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ വിജിലൻസ് സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നിർണായകമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നായിരുന്നു മേയ് 19 ന് പുറത്തിറക്കിയ ഓർഡിനൻസ്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ഓർഡിനൻസിന് പിന്തുണ തേടി കെജ്‌രിവാൾ. നാളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണും. നേരത്തെ, ഓർഡിനൻസിനെതിരെ പിന്തുണ തേടി കെജ്‌രിവാൾ. എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടിരുന്നു. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷ ഐക്യവും ചർച്ചയായിരുന്നു.

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ

തന്ത്രി കണ്ഠര് രാജീവർ ഐസിയുവിൽ, നിരീക്ഷണത്തിലെന്ന് ഡോക്‌ടർമാർ

ശബരിമല സ്വർണക്കൊള്ള: കണ്ഠര് രാജീവരുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു

50 പന്തിൽ 96 റൺസ്; തകർപ്പൻ പ്രകടനവുമായി 'വണ്ടർ ബോയ്' വൈഭവ് സൂര‍്യവംശി

"സെലക്റ്റർമാരുടെ തീരുമാനം അംഗീകരിക്കുന്നു"; ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഗിൽ