Bhupesh Baghel, Chhattisgarh chief minister 
India

ഛത്തിസ്‌ഗഡിൽ ജാതി സെൻസസ് വാഗ്ദാനവുമായി കോൺഗ്രസ്

കർഷകർക്കു വായ്പ ഇളവ്, നെല്ല് കിലോഗ്രാമിന് 32 രൂപ താങ്ങുവില, പാചകവാതകത്തിന് സബ്സിഡി

റായ്പുർ: ജാതി സെൻസസ് നടപ്പാക്കും, കർഷകർക്കു വായ്പ ഇളവ്, നെല്ല് കിലോഗ്രാമിന് 32 രൂപ താങ്ങുവില, പാചകവാതകത്തിന് സബ്സിഡി തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായി ഛത്തിസ്ഗഡിൽ കോൺഗ്രസിന്‍റെ പ്രകടന പത്രിക. ഒന്നാം ഘട്ടം വോട്ടെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിനു മണിക്കൂറുകൾ മുൻപ് സംസ്ഥാനത്ത് ആറിടങ്ങളിലായാണു പ്രകടന പത്രിക പുറത്തിറക്കിയത്.

രാജ്നന്ദഗാവിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും തലസ്ഥാനമായ റായ്പുരിൽ മുതിർന്ന നേതാവ് കുമാരി ഷെൽജയും പ്രകടന പത്രിക പുറത്തിറക്കി.

നെൽക്കർഷകർക്ക് നിലവിൽ രാജീവ് ഗാന്ധി ന്യായ യോജനയ്ക്കു കീഴിലുള്ള സബ്സിഡിക്കു പുറമേയാണ് കിലോഗ്രാമിനു 32 രൂപ താങ്ങുവില ഉറപ്പാക്കുന്നതെന്നു ബഘേൽ പറഞ്ഞു.

ഒരു ഏക്കറിന് 20 ക്വിന്‍റൽ എന്ന കണക്കിൽ നെല്ല് സംഭരിക്കും. കിന്‍റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം മുതൽ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി 500 രൂപയുടെ പാചകവാതക സബ്സിഡി മഹ്തരി ന്യായ് യോജന എന്ന പേരിൽ തുടങ്ങും.

സബ്സിഡി തുക നേരിട്ട് ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. നിലവിൽ സംസ്ഥാനത്തുള്ള മുഴുവൻ ജനക്ഷേമ പദ്ധതികളും ഭരണത്തുടർച്ച ലഭിച്ചാൽ നിലനിർത്തുമെന്നും അദ്ദേഹം.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര