രാഷ്ട്രപതിയെ കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു: പ്രധാനമന്ത്രി 
India

രാഷ്ട്രപതിയെ കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചു: പ്രധാനമന്ത്രി

വരേണ്യ, ദരിദ്ര–ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.

ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തി‍യ പ്രതികരണം വൻ വിവാദത്തിൽ. "പ്രസംഗത്തിന്‍റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല പാവം'' എന്ന പ്രതികരണമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെക്കുറിച്ച് സോണിയ ഗാന്ധി നടത്തിയത്.

എന്നാൽ, ഈ പ്രതികരണം രാഷ്ട്രപതി ഭവന്‍റെ അന്തസിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും, പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ലെന്നും രാഷ്ട്രപതി ഭവൻ പ്രതികരിച്ചു. സത്യത്തിൽ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ ഒരിക്കലും ക്ഷീണിതയാകില്ലെന്നും രാഷ്ട്രപതിഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയെയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയുടെ വരേണ്യ, ദരിദ്ര–ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയിൽ തെളിയുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. സോണിയ ഗാന്ധി നടത്തിയ ഈ പ്രതികരണത്തിൽ കോൺഗ്രസ് മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സോണിയ ഗാന്ധിയെ പിന്തുണച്ചു കൊണ്ട് മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്തു വന്നു. അമ്മ മോശം അർഥത്തിലല്ല ആ വാക്കുകൾ ഉപയോഗിച്ചതെന്നും, മാധ്യമങ്ങൾ പരാമർശത്തെ വളച്ചെടിക്കുകയാണ് ചെയ്തതെന്നുമാണ് പ്രിയങ്ക വ്യക്തമാക്കിയത്.

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി