congress 
India

കരുത്തു കാട്ടി കോൺഗ്രസ്, തിരിച്ചുവരവിന്‍റെ സന്ദേശം

മഹാരാഷ്‌ട്രയാണ് കോൺഗ്രസിന് കൂടുതൽ കരുത്തു നൽകുന്നത്

ന്യൂഡൽഹി: തുടർച്ചയായ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തുടച്ചുനീക്കപ്പെട്ട ഉത്തരേന്ത്യയിൽ തിരിച്ചുവരുന്നുവെന്നതാണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആത്മവിശ്വാസം നൽകുന്നത്. 2019ലെ മോദി തരംഗത്തിൽ കോൺഗ്രസ് പൂർണമായി പരാജയപ്പെട്ട സംസ്ഥാനങ്ങളിൽ മധ്യപ്രദേശും ഡൽഹിയും ഒഴികെയുള്ളിടത്തെല്ലാം ഇത്തവണ പാർട്ടി സാന്നിധ്യമറിയിച്ചു. മോദിയുടെ തട്ടകമായ ഗുജറാത്തിൽ പോലും ഒരു സീറ്റ് നേടാനായി കോൺഗ്രസിന്.

രാജസ്ഥാനിൽ ഇത്തവണ എട്ടു സീറ്റുകൾ നേടിയ കോൺഗ്രസ്, മാസങ്ങൾക്കു മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഛത്തിസ്ഗഡിൽ ഒരു സീറ്റ് നേടി. മഹാരാഷ്‌ട്രയാണ് കോൺഗ്രസിന് കൂടുതൽ കരുത്തു നൽകുന്നത്. 12 മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിയാണ് സംസ്ഥാനത്ത് സീറ്റ് നേട്ടത്തിൽ മുന്നിൽ.

പഞ്ചാബിൽ ആം ആദ്മി പാർട്ടി മൂന്നു സീറ്റുകളിലേക്കു ചുരുങ്ങിയപ്പോൾ ഏഴു സീറ്റുകളുമായി കോൺഗ്രസ് മുന്നിലെത്തി. സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ തിരിച്ചുപിടിക്കാനായി എന്നതിന്‍റെ സൂചനയാണിത്. യുപിയിൽ ഏഴു സീറ്റുകളുറപ്പിച്ച കോൺഗ്രസ് തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തെ നയിക്കാൻ തങ്ങൾക്കേ കഴിയൂ എന്ന വ്യക്തമായ സന്ദേശവും ഇതുവഴി പാർട്ടി നൽകുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ