ജലക്ഷാമത്തിനെതിരേ പ്രതിഷേധിച്ചവരെ ജലപീരങ്കി കൊണ്ട് തടഞ്ഞ് ഡൽഹി പൊലീസ് 
India

ജലക്ഷാമത്തിനെതിരേ പ്രതിഷേധിച്ചവരെ ജലപീരങ്കി കൊണ്ട് തടഞ്ഞ് ഡൽഹി പൊലീസ്!|Video

കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി.

ന്യൂഡൽഹി: കടുത്ത ജലക്ഷാമത്തിൽ ഉരുകുകയാണ് ഡൽഹി. ജലക്ഷാമം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിച്ചവരെ തുരത്താൻ ഡൽഹി പൊലീസ് ഉപയോഗിച്ചത് ജലപീരങ്കിയാണെന്നതാണ് വൈരുധ്യം. പ്രതിഷേധക്കാർക്കെതിരേ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.

ലക്ഷക്കണക്കിന് പേരാണ് ജലക്ഷാമം മൂലം തലസ്ഥാനത്ത് ദുരിതത്തിലായിരിക്കുന്നത്. കടുത്ത ചൂടിനു പിന്നാലെ ഹരിയാന ഡൽഹിക്കു നൽകിയിരുന്ന ജലവിഹിതം വെട്ടിക്കുറച്ചതും ജലക്ഷാമത്തെ രൂക്ഷമാക്കി. ഹരിയാനയിൽ നിന്ന് പൂർണമായ ജലവിഹിതം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.

അതിനിടെ ബിജെപിയുടെ നേതൃത്വത്തിൽ ജൽഭവനിലേക്ക് നടത്തിയ പ്രതിഷേധറാലിക്കെതിരേയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

പൊലീസ് ജലപീരങ്കി പ്രയോഗിക്കുമ്പോൾ ബക്കറ്റുമായി പോയി ആ വെള്ളം ശേഖരിക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും