നടി പവിത്ര ഗൗഡ

 
India

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

രേണുകാസ്വാമി കൊലക്കേസിലെ പ്രതിയാണ് പവിത്ര ഗൗഡ

Namitha Mohanan

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രവും ടിവിയും പുസ്തകങ്ങളും അനുവദിച്ച് സെഷൻസ് കോടതി ഉത്തരവ്.‌‌

ജയിലിൽ ഏകാന്തത അനുഭവിക്കുന്നുവെന്നുവെന്നും ടിവിയും പത്രവും നൽകണമെന്നുമുള്ള പവിത്രയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.

കേസിലെ മറ്റു പ്രതികളായ നടൻ ദർശനും അനുയായികൾക്ക് ജയിലിൽ ടിവി അനുവദിച്ചിരുന്നു.

പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി.

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം