India

രാഹുലിന് തിരിച്ചടി: മാനനഷ്ടക്കേസിൽ 2 വർഷം തടവും പിഴയും വിധിച്ച് കോടതി; പിന്നാലെ ജാമ്യം

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ സിജെഎം കോടതി. 2 വർഷം തടവ് ശിക്ഷയും 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിക്കു പിന്നാലെ രാഹുലിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അംഗീകരിക്കുകയും ചെയ്തു. 30 ദിവസത്തേക്കാണ് ജാമ്യം. വിധി കേൾക്കാൻ രാഹുൽ നേരിട്ട് എത്തിയിരുന്നു.

മോദി സമുദായത്തെ അപമാനിച്ചെന്നായിരുന്നു കേസ്. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പരാമർശം. ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പാരതിയിലാണ് വിധി. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ ചേർത്ത് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടെന്നായിരുന്നു രാഹുലിന്‍റെ പരാമർശം.

പരാതി നൽകി 4 വർഷത്തിനു ശേഷമാണ് വിധി. തലകുനിക്കില്ലെന്നും അപ്പീലിന് പോകുമെന്നും കോൺഗ്രസ് പറഞ്ഞു. കോടതിക്കു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ജാമ്യം നൽകിയത് അപ്പീലിൽ നൽകുന്നതിനു വേണ്ടിയാണ് കോടതി വ്യക്തമാക്കി.

കെ.കെ. ശൈലജയെയും മഞ്ജു വാരിയരെയും അധിക്ഷേപിച്ച ഹരിഹരന്‍റെ വീടിനു നേരേ ബോംബേറ്

എന്‍റെ അനന്തരാവകാശികൾ രാജ്യത്തെ ജനങ്ങൾ: മോദി

മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു

രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി

സ്വകാര്യ ബസിൽ മോഷണം; 2 പ്രതികൾ പിടിയിൽ