രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകൾ, 4 മരണം

 
India

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകൾ, 4 മരണം

കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 324 ആക്‌റ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തുടനീളമുള്ള കൊവിഡ് രോഗികളുടെ എണ്ണം 6815 ആ‍യി ഉയർന്നു. മാത്രമല്ല 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിലും കൊവിഡ് കേസുകളിൽ കുറവില്ല. 24 മണിക്കൂറിനിടെ 96 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.

2053 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ 624 പേർ സുഖം പ്രാപിച്ചു. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം രോഗം ഭേദമായവരുടെ എണ്ണം 6,861 ആയി.

ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണം വ്യാജം; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

വടകരയിൽ ഷാഫി പറമ്പിലിനെതിരേ പ്രതിഷേധവുമായി സിപിഎം

രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

തൃശൂരിലെ വോട്ടർ പട്ടിക വിവാദം; സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും

രാഹുലിന്‍റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം; ഹൈക്കമാൻഡിന് പരാതി