കൊവിഡ് 19: രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം 4,800 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ
Representative image
ന്യൂഡൽഹി: രാജ്യത്ത് 6000 കടന്ന് ആക്റ്റിവ് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 6 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവയിൽ 3 മരണങ്ങളും കേരളത്തിലാണ്. കർണാടകയിൽ രണ്ടും തമിഴ്നാട്ടിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി ഉയർന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.