കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; വ്യാഴാഴ്ച രാജ്യ വ്യാപകമായി മോക് ഡ്രിൽ

 
India

കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; വ്യാഴാഴ്ച രാജ്യ വ്യാപകമായി മോക് ഡ്രിൽ

നിലവിൽ രാജ്യത്ത് 4302 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Namitha Mohanan

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രം. വ്യാഴാഴ്ച (june 5) രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ നിർദേശം. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പുറത്തു വന്ന കണക്ക് പ്രകാരം രാജ്യത്ത് 4302 കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പേർക്ക് രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് വ്യാപനത്തിനു ശേഷം 44 പേരാണ് മരിച്ചത്.

ഐസൊലേഷൻ വാർഡുകൾ, ഓക്സിജൻ വിതരണം, വെന്‍റിലേറ്ററുകളുടെ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവ പരിശോധിച്ച് ഉറപ്പാക്കും. രോഗികളുടെ എണ്ണം വീണ്ടും വലിയ തോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ഫലപ്രദമായി നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനായാണ് മോക്ക് ഡ്രിൽ നടത്തുന്നത്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ