Narendra Modi 
India

മോദിയുടെ വിദ്വേഷ പ്രസംഗം: സുപ്രീംകോടതിയിൽ ഉന്നയിക്കാൻ സിപിഎം

വിദ്വേഷപ്രസംഗ വിഷയം പ്രതിപക്ഷകക്ഷികൾ തെരഞ്ഞെടുപ്പു കമ്മിഷനു മുമ്പാകെ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേ ന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീംകോടതിയെ സമിപിക്കാൻ സിപിഎം. സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യം പരാമർശിക്കും. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക.

വിദ്വേഷപ്രസംഗ വിഷയം പ്രതിപക്ഷകക്ഷികൾ തെരഞ്ഞെടുപ്പു കമ്മിഷനു മുമ്പാകെ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്‍റെ നീക്കം. വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഓരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്ന് അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video