file image
ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിൽ വിള്ളൽ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിങ്ങിലാണ് വിള്ളലും അതുവഴിയുള്ള ചോർച്ചയും കണ്ടെത്തിയത്. 73 മീറ്റർ ഉയരത്തിൽ, താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്.
കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാവാം ചോർച്ചയ്ക്കു കാരണമെന്നാണ് വിലയിരുത്തൽ. ഇതിനെത്തുടർന്ന് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിക്കുന്നു.