ഡിറ്റ് വാ ഇന്ത്യൻ തീരത്തേക്ക്, മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത; ചെന്നൈ ഉൾപ്പടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
India

'ഡിറ്റ് വാ' ഇന്ത്യൻ തീരത്തേക്ക്, മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത; 13 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്നാട്, പുതുച്ചേരി തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഡിറ്റ് വാ

MV Desk

ചെന്നൈ: ശ്രീലങ്കയിൽ ദുരന്തം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. തമിഴ്നാട്, പുതുച്ചേരി തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഡിറ്റ് വാ. ഇതിനെ തുടർന്ന് തമിഴ്നാട്, ആന്ധ്ര പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുകയാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീലങ്കയിൽ നിന്ന് ഡിറ്റ് വാ പിൻവാങ്ങിയത്. കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനാണ് ചുഴലിക്കാറ്റ് കാരണമായത്. 159 പേരുടെ ജീവനെടുക്കുകയും 191 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്.

തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും , തമിഴ്നാട്ടിൽ മണിക്കൂർ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴക്ക് സാധ്യതയുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 5 ജില്ലകളിലും റെഡ് അലർട്ടും, ചെന്നൈ അടക്കം 13 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ തമിഴ്നാട് -ആന്ധ്രാ തീരത്ത്‌ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

വിവിധ ജില്ലകളിലായി 28 എൻ ഡി ആ‍ർ എഫ് -എസ് ഡി ആ‍ർഎഫ് സംഘങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദങ്ങളിലേക്ക് മാറ്റിയതായും റവന്യു മന്ത്രി അറിയിച്ചു. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

നടൻ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം; നേതാക്കളുമായി ചർച്ച നടത്തി

രാഹുലിനെതിരായ ആദ‍്യ ബലാത്സംഗക്കേസ്; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

ശബരിമല കൊടിമര പുനർനിർമാണം; ചലചിത്ര പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി

താരിഖ് റഹ്മാന്‍റെ സത‍്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്ക് ക്ഷണം?

രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല; പ്രതികരിച്ച് ടി.ഐ. മധുസൂദനൻ