സൈ​പ്ര​സി​ന്‍റെ 'ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​ഫ് മ​ക​രി​യോ​സ് ​III' എ​ന്ന ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് ക്രി​സ്റ്റോ​ഡൗ​ലി​ഡ്സ് സ​മ്മാ​നി​ക്കുന്നു

 
India

മോദിക്ക് സൈപ്രസിന്‍റെ പരമോന്നത ബഹുമതി

'ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​ഫ് മാ​ക​രി​യോ​സ്' സ​മ്മാ​നി​ച്ചു

നി​ക്കോ​ഷ്യ: സൈ​പ്ര​സി​ന്‍റെ 'ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ഓ​ർ​ഡ​ർ ഓ​ഫ് മ​ക​രി​യോ​സ് ​III' എ​ന്ന ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് ക്രി​സ്റ്റോ​ഡൗ​ലി​ഡ്സ് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ- സൈ​പ്ര​സ് ബ​ന്ധം വ​ള​ര്‍ത്തു​ന്ന​തി​ല്‍ ന​ല്‍കി​യ സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

140 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ പേ​രി​ൽ ബ​ഹു​മ​തി സ്വീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റി​നും ​ഗ​വ​ൺ​മെ​ന്‍റി​നും സൈ​പ്ര​സി​ലെ ജ​ന​ങ്ങ​ൾ​ക്കും മോ​ദി ന​ന്ദി അ​റി​യി​ച്ചു. പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ലും മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ- സൈ​പ്ര​സ് ദീ​ർ​ഘ​കാ​ല ബ​ന്ധ​ത്തി​ന് അ​ദ്ദേ​ഹം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു. ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വേ​ണ്ടി​യു​ള്ള ഇ​ന്ത്യ​യു​ടെ ദ​ർ​ശ​ന​ത്തെ ന​യി​ക്കു​ന്ന 'വ​സു​ധൈ​വ കു​ടും​ബ​കം' അ​ല്ലെ​ങ്കി​ൽ 'ലോ​കം ഒ​രു കു​ടും​ബം' എ​ന്ന പു​രാ​ത​ന ത​ത്ത്വ​ചി​ന്ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റോ​ഡൗ​ലി​ഡ്സി​നെ പ്ര​ധാ​ന​മ​ന്ത്രി ക്ഷ​ണി​ച്ചു.

സൈ​പ്ര​സി​ന്‍റെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച് ബി​ഷ​പ്പ് മ​കാ​രി​യോ​സ് മൂ​ന്നാ​മ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് മോ​ദി​ക്ക് ന​ല്‍കി​യ​ത്. 1991 മു​ത​ലാ​ണ് ഇ​തു ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്‌. പു​ര​സ്‌​കാ​ര​ത്തി​ന് വി​വി​ധ റാ​ങ്കു​ക​ളു​ണ്ട്. ഇ​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന ര​ണ്ടാ​മ​ത്തെ പു​ര​സ്‌​കാ​ര​മാ​ണ് ഗ്രാ​ന്‍ഡ് ക്രോ​സ്. ഏ​റ്റ​വും മു​ക​ളി​ല്‍ ഗ്രാ​ന്ഡ് കോ​ള​ര്‍ എ​ന്ന പു​ര​സ്‌​കാ​ര​മാ​ണ്. ഗ്രാ​ന്‍ഡ് ക​മാ​ന്‍ഡ​ര്‍, ക​മാ​ന്‍ഡ​ര്‍, ഓ​ഫി​സ​ര്‍, നൈ​റ്റ് എ​ന്നി​വ​യു​മു​ണ്ട്. മു​ന്‍ രാ​ഷ്‌​ട്ര​പ​തി ഡോ. ​പ്ര​ണ​ബ് മു​ഖ​ര്‍ജി​ക്ക് ഗ്രാ​ന്‍ഡ് കോ​ള​ര്‍ പു​ര​സ്‌​കാ​രം സൈ​പ്ര​സ് സ​മ്മാ​നി​ച്ചി​രു​ന്നു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ സൈ​പ്ര​സി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി. അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ന്‍ പ്രോ​ട്ടോ​കോ​ള്‍ മ​റി​ക​ട​ന്ന് സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടെ​ത്തി​യ​തു ലോ​ക​ശ്ര​ദ്ധ നേ​ടി. വ്യാ​പാ​രം, സു​ര​ക്ഷ, സാ​ങ്കേ​തി​ക വി​ദ്യ, പ്ര​തി​രോ​ധം തു​ട​ങ്ങി​യ​വ​യി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ര്‍ച്ച ന​ട​ത്തി.

സൈ​പ്ര​സി​ലെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സൈ​പ്ര​സി​ലെ ക​മ്പ​നി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ മോ​ദി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി