India

17 കാരിയായ മകളെ പീഡിപ്പിച്ചു; യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്ത്രീ മരണപ്പെട്ടു

പരാതിക്കാരി ശ്വാസതടസത്തെ തുടർന്ന് മെയ് 26 ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് പൊലീസ് വ്യത്തങ്ങൾ അറിയിച്ചു

ajeena pa

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത തന്‍റെ മകളെ പീഡിപ്പിച്ചതായി പരാതി നൽകിയ 53 കാരിയാണ് ബംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്

പരാതിക്കാരി ശ്വാസതടസത്തെ തുടർന്ന് മെയ് 26 ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് പൊലീസ് വ്യത്തങ്ങൾ അറിയിച്ചു. ശ്വാസകോശ കാൻസർ ആയിരുന്നുവെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായും പൊലീസ് പറഞ്ഞു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി