ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി
file image
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. വായു ഗുണനിലവാര സൂചിക ഏറ്റവും കുറവ് 370 വും ഏറ്റവും ഉയർന്ന വായു ഗുണനിലവാര സൂചിക 418 ആയി രേഖപ്പെടുത്തി.
കനത്ത മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 150 ഓളം വിമാനങ്ങൾ റദ്ദാക്കി. 370 ൽ അധികം വിമാന സർവീസുകൾ വൈകി. മൂടൽമഞ്ഞുമൂലം കാഴ്ച പരിധി കുറഞ്ഞതാണ് സർവീസുകളെ ബാധിച്ചത്.
26 മിനിറ്റോളം വൈകിയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നു.