ഡൽഹിയിൽ സ്ഫോടനം നടന്ന പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നു.

 
India

ഡൽഹി സ്ഫോടനം: മരണസംഖ്യ ഉയരുന്നു

ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം: 13 പേർ മരിച്ചു, 24 പേർക്ക് പരുക്ക്; തീവ്രത കൂടിയ സ്ഫോടനമെന്നു വിലയിരുത്തൽ

MV Desk

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. 24 പേർക്ക് പരുക്കുണ്ട്. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. പ്രാഥമിക റിപ്പോർട്ടിനെ അപേക്ഷിച്ച് സ്ഫോടനത്തിന്‍റെ തീവ്രത വർധിച്ചതായി ദേശീയ അന്വേഷണ ഏജൻസി (NIA) വിലയിരുത്തുന്നു.

സ്ഫോടനത്തിന്‍റെ പ്രത്യാഘാതത്തിൽ 13 പേർ സംഭവസ്ഥലത്തും ആശുപത്രിയിലുമായാണ് മരിച്ചത്. പരുക്കേറ്റവരിൽ വഴിയാത്രക്കാരും സമീപത്തെ കടകളിലെ ജീവനക്കാരും ഉൾപ്പെടുന്നു. സ്ഫോടനം നടന്ന പ്രദേശം ഡൽഹി മെട്രോയുടെ വയലറ്റ് ലൈനിലെ ലാൽ ക്വില മെട്രോ സ്റ്റേഷന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന്‍റെ ശക്തിയിൽ, സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണമായും കത്തിനശിക്കുകയും എട്ടു കാറുകൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സംഘം ശേഖരിച്ച തെളിവുകളുടെ പ്രാഥമിക പരിശോധനയിൽ, ഉപയോഗിച്ചത് തീവ്രത കൂടിയ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) ആണെന്നാണ് നിഗമനം.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലാൽ ക്വില മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഭീകരസംഘടനകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് NIA പ്രധാനമായും അന്വേഷിക്കുന്നത്.

റിയാദിലെ യുഎസ് എംബസിയിൽ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

സഞ്ജുവിനെതിരേ വംശീയാധിക്ഷേപം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

ഇവിടെ പറ്റില്ല, ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

"ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം"; മുഖ്യമന്ത്രിക്ക് വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോർജ്