സജ്ജൻ കുമാർ

 
India

സിഖ് വിരുദ്ധ കലാപം; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കി

ജസ്റ്റിസ് ഡിഗ് വിനയ് സിങ്ങാണ് വാക്കാലുള്ള വിധി പ്രസ്താവിച്ചത്

Aswin AM

ന‍്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളിൽ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാറിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി. ജസ്റ്റിസ് ഡിഗ് വിനയ് സിങ്ങാണ് വാക്കാലുള്ള വിധി പ്രസ്താവിച്ചത്. വിശദമായ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

2023 ഓഗസ്റ്റിൽ കലാപം, ശത്രുത വളർത്തൽ ഉൾപ്പടെയുള്ള കുറ്റങ്ങൾ സജ്ജൻ കുമാറിനെതിരേ ചുമത്തിയിരുന്നു. കലാപത്തിനിടെ രണ്ട് പേർ സരസ്വതി വിഹാർ പ്രദേശത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. നിലവിൽ മറ്റൊരു കേസിൽ ജീവപര‍്യന്തം ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ.

1984 നവംബർ 1 ന് ജസ്വന്ത് സിങ്ങിന്‍റെയും മകൻ തരുൺദീപ് സിങ്ങിന്‍റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. പഞ്ചാബ് ബാഗ് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത‍്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2021 ഡിസംബർ 16ന് സജ്ജൻ കുമാറിനെതിരേ പ്രഥമദൃഷ്ട‍്യാ കേസ് ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് കുറ്റം ചുമത്തുകയായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പ്രതികാരം ചെയ്യുന്നതിനായി മാരകായുധങ്ങളുമായി സജ്ജൻ കുമാർ വലിയ തോതിൽ കൊള്ളയടിക്കലും, തീവയ്പ്പും, സിഖുകാരുടെ സ്വത്തുക്കൾ നശിപ്പിക്കലും നടത്തിയെന്നാ‍യിരുന്നു പ്രോസിക്യൂഷന്‍റെ ആരോപണം.

പരാതിക്കാരനായ ജസ്വന്തിന്‍റെ ഭാര്യയുടെ വീട് ആക്രമിച്ച ജനക്കൂട്ടം ഭർത്താവിനെയും മകനെയും കൊലപ്പെടുത്തുകയും സാധനങ്ങൾ കൊള്ളയടിക്കുകയും അവരുടെ വീട് കത്തിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും