PM Narendra Modi 

file image

India

"പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണ്ട'': വിവരാവകാശ കമ്മിഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ഡൽഹി സർവകലാശാലയുടെ ഹർജിയിലാണ് കോടതി നടപടി

Namitha Mohanan

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. തിങ്കളാഴ്ച ഹർജി പരിഗണിച്ച കോടതി വിവരാവകാശ നിയമപ്രകാരം അക്കാദമിക് രേഖകൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു.

വിവരാവകാശ (ആർടിഐ) അപേക്ഷയ്ക്ക് മറുപടിയായാണ് ഡൽഹി സർവകലാശാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷർ ഉത്തരവിട്ടിരുന്നത്.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ടെന്നും 1978 ലെ എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നുമായിരുന്നു വിവരാവകാശ കമ്മിഷണന്‍റെ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് ഡൽഹി സർവകലാശാലയുടെ ഹർജിയിലാണ് കോടതി നടപടി. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി