ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ വിജയം നേടി ബിജെപി

 
India

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ വിജയം നേടി ബിജെപി

മൂന്നു സീറ്റുകൾ ആംആദ്മി പാർട്ടിയും കോൺഗ്രസ്, ഓൾ ഇന്ത‍്യ ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവും നേടി.

Aswin AM

ന‍്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപ തെരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി. 12 സീറ്റുകളിൽ ഏഴു സീറ്റുകളും ബിജെപി സ്വന്തമാക്കി. മൂന്നു സീറ്റുകൾ ആംആദ്മി പാർട്ടിയും കോൺഗ്രസ്, ഓൾ ഇന്ത‍്യ ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഓരോ സീറ്റ് വീതവും നേടി.

ഗ്രേറ്റർ കൈലാശ്, ഷാലിമാർ ബാഗ്, അശോക് വിഹാർ, ചാന്ദ്നി ചൗക്ക്, ചാന്ദ്നി മഹൽ, സംഗം വിഹാർ, ദക്ഷിൺപുരി എന്നിങ്ങനെ 12 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ രണ്ടു സീറ്റുകളാണ് നഷ്ടമായത്. കോൺഗ്രസും ഓൾ ഇന്ത‍്യ ഫോർവേഡ് ബ്ലോക്കുമാണ് ബിജെപിയുടെ സീറ്റുകൾ പിടിച്ചെടുത്തത്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ