ഇനി 'സെഡ്' വേണ്ട 'വൈ' മതി; അതിഷിയുടെ സുരക്ഷയിൽ മാറ്റം വരുത്താൻ ആഭ്യന്തര വകുപ്പിന്‍റെ നിർദേശം

 

File

India

ഇനി Z വേണ്ട Y മതി; അതിഷിയുടെ സുരക്ഷ കുറയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം

വൈ കാറ്റഗറി സുരക്ഷയിലേക്ക് താഴുന്നതോടെ പൈലറ്റ് വാഹനം പോലുള്ള പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും

Namitha Mohanan

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലേനയുടെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്‍റെ നിർദേശം. പകരം വൈ കാറ്റഗറി സുരക്ഷ അനുവദിക്കാനാണ് നിർദേശം. അതിഷിക്കെതിരായ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സുരക്ഷ വെട്ടിക്കുറച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്.

നിലവിൽ സെഡ് കാറ്റഗറി സുരക്ഷയുടെ ആവശ്യം അതിഷിക്കില്ലെന്നാണ് സുരക്ഷാ ഏജൻസിയുടെ കണ്ടെത്തൽ. പുതിയതോ ഗുരുതരമോ ആയ ഭീഷണികളില്ലാത്തതിനാൽ സെഡ് കാറ്റഗറി സുരക്ഷ എടുത്തു മാറ്റുന്നുവെന്നാണ് വിശദീകരണം.

വൈ കാറ്റഗറി സുരക്ഷയിലേക്ക് താഴുന്നതോടെ 2 കാമൻഡർമാർ അടക്കം 12 പൊലീസുകാരാവും അതിഷിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. മാത്രമല്ല പൈലറ്റ് വാഹനം പോലുള്ള പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും.

അതിഷിയുടെയും അരവിന്ദ് കെജ്രിവാളിന്‍റെയും സുരക്ഷ സംബന്ധിച്ച് അടുത്തിടെ ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തോട് വിവരം തേടിയിരുന്നു. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സെഡ്+ സുരക്ഷയാണ് അനുവദിച്ചിക്കുന്നത്.

ആദ്യം ഇരുവരുടെയും സുരക്ഷാ സംവിധാനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അതിഷിയുടെ സുരക്ഷ സംബന്ധിച്ച് മാത്രമാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; നമ്പറടക്കം പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി