അൽ-ഫലാ സർവകലാശാല
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകലാശാലയുടെ ചെയർമാന് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്.
ചെയർമാൻ ജാവേദ് അഹമ്മദ് ചോദ‍്യം ചെയ്യലിനു ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ‍്യാജരേഖാ കേസിലുമാണ് പൊലീസിന്‍റെ നടപടി.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ ഷഹീൻ സയീദിന് പാക് ഭീകര സംഘടനയായ ലഷ്കർ ഇ തെയ്ബയുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിക്കുറിപ്പിൽ നിന്നും സൂചന ലഭിച്ചിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.