ഡോ. ഷഹീൻ സയീദ്
ന‍്യൂഡൽഹി: രാജ‍്യതലസ്ഥാനത്ത് നവംബർ 10ന് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷഹീന്‍റെ ഡയറിക്കുറിപ്പുകൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോക്റ്റർ ഉമർ നബി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ എന്നു കരുതപ്പെടുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് സൂചന. ഡോക്റ്റർമാരെ അബു ഉകാസ എന്നയാളാണ് തുർക്കിയിൽ നിന്നും നിയന്ത്രിച്ചിരുന്നത്.