ഉമർ നബി
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ‍്യ ആസൂത്രകൻ ഉമർ നബി മറ്റു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.
പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചിരുന്നത് മൂന്ന് പേരാണെന്ന് എൻഐഎ കണ്ടെത്തിയതായാണ് സൂചന.