ചെങ്കോട്ട സ്ഫോടനം
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചതായാണ് സൂചന.
കേസിൽ പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നതിന്‍റെ സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, ബോംബ് നിർമിക്കുന്നതിന്‍റെ വിഡിയോ വിദേശത്ത് നിന്നും ഭീകരർ ഡോക്റ്റർമാർക്ക് അയച്ചു നൽകിയതായാണ് വിവരം. ഇതിൽ ഉകാസ എന്ന വ‍്യക്തിയാണ് മുസമ്മലിനെ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയത്.