8 വർഷങ്ങൾക്ക് ശേഷം ശുദ്ധവായു ശ്വസിച്ച് രാജ്യ തലസ്ഥാനം; ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തി

 
India

എട്ടു വർഷങ്ങൾക്ക് ശേഷം ശുദ്ധവായു ശ്വസിച്ച് രാജ്യ തലസ്ഥാനം; ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തി

ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കൊവിഡ് ലോക്ഡൗൺ കാലം ഒഴിച്ചു നിർത്തിയാൽ 8 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തുന്നത്

ന്യൂഡൽഹി: ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തി. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 2020 ലെ കൊവിഡ് ലോക്ഡൗൺ കാലം ഒഴിച്ചു നിർത്തിയാൽ 8 വർഷങ്ങൾക്ക് ശേഷമാണ് ഡൽഹിയിൽ മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 172 ആയിരുന്നു, 2024 ൽ രേഖപ്പെടുത്തിയ 187 നേക്കാൾ മികച്ചതും മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറവുമാണിത്. 2019 ൽ 199, 2021 ൽ 192, 2022 ൽ 194 എന്നിവയായിരുന്നു വായു ഗുണനിലവാരം.

അനുകൂലമായ കാലാവസ്ഥയും ശക്തമായ മലിനീകരണ വിരുദ്ധ നടപടികളും ഈ വർഷത്തെ വായു ഗുണനിലവാര സൂചിക മെച്ചപ്പെടാൻ കാരണമായി. ഡൽഹിയിൽ അടുത്തിടെ ലഭിച്ച ശക്തമായ മഴ ഇതിന്‍റെ പ്രധാന കാരണം തന്നെയാണെന്ന് അധികൃതർ പറയുന്നു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

ശക്തമായ മഴയ്ക്ക് സാധ‍്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 2,200 കവിഞ്ഞു

ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ