ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങളുടെ നിർമാണത്തിനല്ല: സുപ്രീം കോടതി

 

file image

India

ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപം കെട്ടാനല്ല: സുപ്രീം കോടതി

ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്

ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ വിശ്വാസികൾ പണം നൽകുന്നത് കല്യാണ മണ്ഡപങ്ങൾ നിർമിക്കാനല്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ച് കല്യാണ മണ്ഡപങ്ങൾ പണിയാനുളള തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിക്കൊണ്ടുളള മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ക്ഷേത്രത്തിൽ വിശ്വാസികൾ നൽകുന്ന പണം കല്യാണ മണ്ഡപം പണിയുന്നതിനല്ല. ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം ലക്ഷ്യം വച്ചാണെന്നും കോടതി പറഞ്ഞു. ഒരു ക്ഷേത്ര പരിസരത്ത് വിവാഹ ആഘോഷം നടത്തുകയും അവിടെ അശ്ലീല ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നതാണോ ക്ഷേത്ര ഭൂമിയുടെ ഉദ്ദേശ്യമെന്നും കോടതി ചോദിച്ചു.

കല്യാണ മണ്ഡപങ്ങൾ നിർമിക്കാൻ പണം ഉപയോഗിക്കുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്‌ ഓഗസ്റ്റ് 19ന് ഉത്തരവിട്ടിരുന്നു.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി