സി.എൻ. ചിന്നയ്യ

 
India

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

ഫൊറൻസിക് പരിശോധനയിൽ തലയോട്ടി കേടാകാതെ സൂക്ഷിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മംഗളൂരു: ധർമസ്ഥല ക്ഷേത്രത്തിനെതിരായ വിവാദ വെളിപ്പെടുത്തലുകളിൽ ആക്‌ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് ഷെട്ടി തിമ്മറോടിക്കെതിരേ സാക്ഷി സി.എൻ. ചിന്നയ്യയുടെ മൊഴി. ഭൂമികുഴിച്ചപ്പോൾ കണ്ടെടുത്ത തലയോട്ടി നൽതിയത് തിമ്മറോടിയാണെന്നു ചിന്നയ്യ മൊഴി നൽകി. ഇത് തിമ്മറോടിയുടെ റബർ തോട്ടത്തിൽ നിന്നെടുത്തതാണെന്നു ചിന്നയ്യ പറഞ്ഞതായി റിപ്പോർട്ടുണ്ട്. റിസർച്ച് ലാബിൽ നിന്നുള്ള 40 വർഷം പഴക്കമുള്ള തലയോട്ടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം നൽകിയ സൂചന.

ഫൊറൻസിക് പരിശോധനയിൽ തലയോട്ടി കേടാകാതെ സൂക്ഷിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചിന്നയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിലെ മണ്ണു ശേഖരിച്ചു. തിമ്മറോടിയെ ചോദ്യം ചെയ്യാനാണു തീരുമാനം.

മകളെ കാണാതായെന്ന് പരാതി നൽകിയ സുജാത ഭട്ടും മൊഴിമാറ്റിയിട്ടുണ്ട്. അന്വേഷണത്തിൽ ഇവർക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നു കണ്ടെത്തിയിരുന്നു. സുജാത ഭട്ട് എന്ന പേരും വ്യാജമെന്നാണു സൂചന.

സുജാതയ്ക്ക് മക്കളില്ലെന്ന് അവരുടെ കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ, മകളെ കാണാനില്ലെന്ന പരാതി പിൻവലിക്കാൻ അവർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചിലർ സമ്മർദം ചെലുത്തിയതിനാലാണു പരാതി നൽകിയതെന്നാണു പുതിയ വാദം.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി

കൈക്കൂലി കേസിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അഞ്ചു ദിവസത്തിനുള്ളിൽ നൽകണം: കമ്മിഷൻ