യശവന്തരായഗൗഡ വി. പാട്ടീൽ

 
India

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തി; കർണാടകയിൽ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ പാട്ടീൽ രാജിവച്ചു

തിങ്കളാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധയിൽ വച്ച് പാട്ടീൽ തന്‍റെ രാജി കത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

Sarath Nath MS

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിൽ ഇടം ലഭിക്കാത്തതിലുള്ള അതൃപ്തിയെ തുടർന്ന് ബീജാപൂർ ജില്ലയിലെ ഇൻഡി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ വി. പാട്ടീൽ നിയമസഭാ അംഗത്വം രാജിവച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വിധാൻ സൗധയിൽ വച്ച് പാട്ടീൽ തന്‍റെ രാജി കത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാട്ടീലിന്‍റെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തി. പാട്ടീലിനോട് അനീതി കാട്ടിയെന്ന് അവർ ആരോപിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റു രണ്ട് മാസം പിന്നിടുമ്പോൾ ഡി.കെ. ശിവകുമാർ തിങ്കളാഴ്ച മന്ത്രിസഭ വികസിപ്പിച്ച് പുതിയ 20 മന്ത്രിമാരെ ഉൾപ്പെടുത്താനിരിക്കുകയാണ്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകിട്ട് അഞ്ചിന് ലോക് ഭവനിൽ നടക്കും.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

പോക്സോ കേസിൽ പ്രതിയായ കായിക അധ‍്യാപകൻ എസ്പി ഓഫിസിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

ബൈക്കുകൾ കൂട്ടിയിച്ചു, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം