കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മൂന്ന് ഡോക്‌ടർമാർക്ക് ദാരുണാന്ത്യം

 
India

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മൂന്ന് ഡോക്‌ടർമാർക്ക് ദാരുണാന്ത്യം

തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്

MV Desk

ചെന്നൈ: തൂത്തുക്കുടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 ഡോക്‌ടർമാർക്ക് ദാരുണാന്ത്യം. 2 പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് അപകടത്തിൽപ്പെട്ടത്.

തൂത്തുക്കുടി ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടമുണ്ടായത്. ഡോക്‌ടർമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ശരൺ, കൃതിക് കുമാർ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൂത്തുക്കുടി പൊലീസ് പറഞ്ഞു.

രാഷ്ട്രപതിയുടെ റഫറൻസ്: ബില്ലുകൾ തടഞ്ഞാൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി; ഗവർ‌ണറുടെ അധികാരം പരിമിതം

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് മുന്നിൽ ഹാജരായി എ. പത്മകുമാർ

പത്താമൂഴം; നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ ഈ വർഷം ജീവനൊടുക്കിയത് 899 കര്‍ഷകര്‍

ശബരിമല തിരക്കോട് തിരക്ക്; 75,000 പേർക്ക് മാത്രം ദർശനം