Doctors twenty four hour strike in maharashtra
മുംബൈ: ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് സമരം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ ഡോക്‌റ്റർമാർ. ഒരു വർഷത്തെ മോഡേൺ ഫാർമക്കോളജി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയാൽ, ഹോമിയോപ്പതി പരിശീലകർക്ക് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാമെന്ന സർക്കാർ തീരുമാനത്തിനെതിരേയാണ് സമരം.
മഹാരാഷ്ട്രയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ1.8 ലക്ഷം ഡോക്‌റ്റർമാർ പങ്കെടുത്തു. സർക്കാർ ഈ വിഷയത്തിൽ സമിതി രൂപീകരിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
സർക്കാർ തീരുമാനം പിൻവലിക്കണമെന്നും, എംബിബിഎസ് പരിശീലനമാകണം അടിസ്ഥാന യോഗ്യതയെന്നും ഡോക്‌റ്റർമാർ ആവശ്യപ്പെട്ടു. സർക്കാർ ഈ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.