മിസൈൽ കരുത്തിൽ ഇന്ത്യ; ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷിച്ചു
ന്യൂഡൽഹി: ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആന്ധ്രപ്രദേശിലെ ടെസ്റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി ഡിആർഡിഒ വ്യക്തമാക്കി. യുഐവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ വി 3 (യുഎൽപിജിഎം) യാണ് വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഡിആർഡിഒയെ അഭിനന്ദിച്ചിട്ടുണ്ട്.
ഇന്ത്യയുടെ മിസൈൽ ശേഷിക്ക് പുതിയ പരീക്ഷണം കരുത്തേകും. ഭാരം കുറഞ്ഞതും കൃത്യതയുള്ളതും വിവിധ വ്യോമ പ്ലാറ്റ്ഫോമുകളുമായി പൊരുത്തപ്പെടുന്നതുമാണ് മിസൈൽ.