India

ന്യൂയോർക്ക് - ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികനു മേൽ മൂത്രമൊഴിച്ചു: വിദ്യാർഥി കസ്റ്റഡിയിൽ

വിമാനം ഡൽഹിയിൽ എത്തിയപ്പോൾ സിഐഎസ്എഫ് ആണു പ്രതിയെ കസ്റ്റഡിയിലെടുത്തത്

ഡൽഹി: ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികനു മേൽ മൂത്രമൊഴിച്ച വിദ്യാർഥി കസ്റ്റഡിയിൽ. അമെരിക്കൻ എയർലൈൻസ് വിമാനത്തിലാണു സംഭവം. യുഎ‌സ് സർവകലാശാലയിലെ വിദ്യാർഥിയാണു പ്രതി. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ സിഐഎസ്എഫ് ആണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വിമാനത്തിൽ മദ്യപിച്ചു കിടന്നുറങ്ങുകയായിരുന്ന പ്രതി ഉറക്കത്തിൽ മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികൻ പരാതി നൽകാൻ തയാറായില്ലെങ്കിലും, വിമാനജീവനക്കാർ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്നു പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിനു വിവരം കൈമാറി. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ പ്രതിയെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡൽഹി പൊലീസിനു കൈമാറി.

കഴിഞ്ഞ നവംബറിൽ ശങ്കർ മിശ്ര എന്നയാൾ വിമാനത്തിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ചതു വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ