തെരഞ്ഞെടുപ്പു കമ്മിഷൻ 
India

അമിത് ഷാക്കെതിരേയുള്ള ആരോപണത്തിൽ ഉടൻ വിശദീകരണം നൽകണം; ജയറാം രമേശിനെതിരേ തെരഞ്ഞെടുപ്പു കമ്മിഷൻ

അനുവദിച്ച സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കുമെന്നും കമ്മിഷൻ അറിയിച്ചു.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേയുള്ള ആരോപണത്തിൽ മണിക്കൂറുകൾക്കുള്ളിൽ വിശദീകരണം നൽകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നില നിൽക്കേ വരണാധികാരികളായ 150ൽ അധികം കലക്റ്റർമാർ അമിത് ഷായെ നേരിട്ടു വിളിച്ചുവെന്നാണ് ആരോപണം. തിങ്കളാഴ്ച 7 മണിക്കുള്ളിൽ വിശദീകരണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നൽകാൻ ഒരാഴ്ച സമയം നൽകണമെന്ന ജയറാം രമേശിന്‍റെ ആവശ്യം കമ്മിഷൻ തള്ളി.

അനുവദിച്ച സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കുമെന്നും കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ കലക്റ്റർമാർ ആരും പരാതി നൽകിയിട്ടില്ലെന്ന് കമ്മിഷൻ വെളിപ്പെടുത്തിയിരുന്നു.

ആരോപണം ഗൗരവമുള്ളതാണെന്നും തെരഞ്ഞെടുപ്പിന്‍റെ പവിത്രതയെ ബാധിക്കുന്നതാണെന്നും കമ്മിഷൻ വിലയിരുത്തി. വിഷയത്തിൽ അമിത് ഷായുടെ ഓഫിസ് ഇതു വരെയും പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി