Arvind Kejriwal file
India

ഡൽഹി ജൽ ബോർഡ് അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിൻ്റെ പേഴ്‌സണൽ സെക്രട്ടറിയുടെ വീട്ടിലും ഇഡി റെയ്ഡ്

നിലവിൽ ഡൽഹിയിലെ 12 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ കെജ്രിവാളിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിലും ഇഡി റെയ്ഡ്. ഡൽഹി ജൽ ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പേഴ്സണൽ സ്റ്റാഫ് ബിഭാവ് കുമാറിനെ കൂടാതെ ചില എഎപി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.

നിലവിൽ ഡൽഹിയിലെ 12 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മാസം പിഎംഎൽഎ നിയമപ്രകാരം ജൽ ബോർഡിന്‍റെ മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറയെ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യവസായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ