പ്രധാനമന്ത്രി നരേന്ദ്ര മോദി

 
India

പ്രധാനമന്ത്രിയുടെ സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

'ചലോ ജീത്ത ഹെ' സിനിമ സെപ്റ്റംബർ 16 മുതൽ ഒക്‌ടോബർ രണ്ട് വരെ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ കുറിച്ചുളള സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം. 'ചലോ ജീത്ത ഹെ' സിനിമ സെപ്റ്റംബർ 16 മുതൽ ഒക്‌ടോബർ രണ്ട് വരെ സിബിഎസ്ഇ, കെവിഎസ്, നവോദയ വിദ്യാലയ എന്നിവയുടെ കീഴിലുളള എല്ലാ സ്കൂളുകളിലും സിനിമ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.

മോദിയുടെ ബാല്യകാല സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ് സിനിമ. മന്ത്രാലയത്തിന് കീഴിലുളള സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്ക് സർക്കുലർ അയച്ചു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു