കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടർ പട്ടിക ലിസ്റ്റിൽ ക്രമക്കേട് നടന്നു

 
India

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടത് കോൺഗ്രസിന്‍റെ ബിഎൽഒമാരും പോളിംഗ് ഏജന്‍റുമാരും

Jisha P.O.

ഡെൽഹി: ഹരിയാനയിൽ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താൻ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി.

രാഹുൽ പറയും പോലെയല്ല, വോട്ടർ പട്ടിക സംബന്ധിച്ച് ഒരു പരാതിയും വന്നില്ല. 90 മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് സംബന്ധിച്ച 22 പരാതികൾ ആണ് പെൻഡിങ് ഉള്ളതെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഹരിയാനയിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ വൻ ​ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ​ഗാന്ധിയുടെ ആരോപണം. പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ടത് കോൺഗ്രസിന്‍റെ ബിഎൽഒമാരും പോളിങ് ഏജന്‍റുമാരുമാണ്. ഇവർ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കമ്മീഷൻ ചോദിച്ചു.

ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വ്യാപകമായി വോട്ടർലിസ്റ്റിൽ ക്രമക്കേട് നടന്നെന്നും, ഇത് കോണ്‍ഗ്രസിനെ തോൽപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ