India

കർണാടകയുടെ പരമാധികാര പരാമർശം: കോൺഗ്രസിന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: സോണിയ ഗാന്ധി നടത്തിയ 'കർണാടകയുടെ പരമാധികാരം' പരാമർശത്തിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കാണ് തെരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചത്.

കർണാടകയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ പ്രസംഗം കമ്മീഷന്‍റെ ചട്ടങ്ങൾ അട്ടിമറിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് കമ്മീഷനിൽ പരാതി നൽകിയത്.

കർണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതയ്‌ക്കോ കളങ്കം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു സോണിയയുടെ വാക്കുകൾ. ഇത് വിഭജനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ