India

പുൽവാമയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

വിവരം ലഭിച്ചതിനെത്തുടർന്നു സുരക്ഷാസേന പുൽവാമ മിത്രിഗാം പ്രദേശം വളയുകയായിരുന്നു

ശ്രീനഗർ: ജമ്മു കശ്മീർ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്നു സുരക്ഷാസേന പുൽവാമ മിത്രിഗാം പ്രദേശം വളയുകയായിരുന്നു. തുടർന്നു തീവ്രവാദികൾ സേനയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. 2019-ൽ പുൽവാമ ആക്രമണം നടന്ന അതേ പ്രദേശത്തു തന്നെയാണ് ഏറ്റുമുട്ടൽ എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഫെബ്രുവരി 26-നു പുൽവാമയിൽ തീവ്രവാദികൾ ഒരു കശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശർമ്മ എന്ന പണ്ഡിറ്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമീബിക് മസ്തിഷ്ക ജ്വരം; വണ്ടൂർ സ്വദേശി മരിച്ചു

"മന്ത്രിമാർക്ക് വൈഫ് ഇൻ ചാർജുണ്ടായിരിക്കും"; വിദ്വേഷ പരാമർശവുമായി സമസ്ത നേതാവ്

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

പ്രളയമേഖലാ സന്ദർശനം ഗ്രാമീണരുടെ ചുമലിലേറി; വിവാദമായി എംപിയുടെ സന്ദർശനം|Video

ഭീകരവാദ ഗൂഢാലോചന; അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്